S

പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്..............ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗുവഴി ആശയ വിനിമയ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ഫീഡ്ബാക്ക് നല്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഡയറ്റ് വിഭാവനം ചെയ്ത ഒരു ഐ.സി.ടി അധിഷ്ഠിത പദ്ധതിയാണ് BLEND(Blog for Dynamic Educational Network). ഡയറ്റ് ഐടി@സ്ക്കൂളിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നത്.കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലാണ് ഡയറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്......

comments


2 comments:

  1. ബ്ലോഗ് ഹെഡ്ഡര്‍ നന്നായിട്ടുണ്ട്... പോസ്റ്റുകളൊന്നും കണ്ടില്ല.. ബ്ലോഗ് ഉദ്ഘാടനവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.. കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. കുട്ടികളുടെ രചനകള്‍ അധ്യാപകരുടെ മികവുകള്‍ എന്നിവ പോസ്റ്റായിട്ടു വരുന്നത് കാത്തിരിക്കുന്നു.

    ReplyDelete
  2. ബ്ലോഗ് മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ അഭിനന്ദിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന പേജുകള്‍ കൂടി നികത്താനുള്ള അടിയന്തിരശ്രമം പ്രതീക്ഷിക്കുന്നു. STAFF എന്ന പേജ് സൃഷ്ടിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങളും ഫോട്ടോയും കൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും PTA പ്രസിഡന്റ്, സ്കൂള്‍ ലീഡര്‍ എന്നിവരുടെ ഫോട്ടോകള്‍ കൂടി ഹോം പേജില്‍ ചേര്‍ക്കുമല്ലോ

    ReplyDelete