S

പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്..............ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗുവഴി ആശയ വിനിമയ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ഫീഡ്ബാക്ക് നല്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഡയറ്റ് വിഭാവനം ചെയ്ത ഒരു ഐ.സി.ടി അധിഷ്ഠിത പദ്ധതിയാണ് BLEND(Blog for Dynamic Educational Network). ഡയറ്റ് ഐടി@സ്ക്കൂളിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നത്.കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലാണ് ഡയറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്......

Resource

assadsdsfda
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് ഹോസ്ദുർഗ്ഗ് കോട്ട. കാഞ്ഞങ്ങാട് കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. ഹോസെ ദുർഗ്ഗ അഥവാ പുതിയ കോട്ട എന്ന കന്നഡ പദങ്ങളിൽ നിന്നാണ് ഹോസ്ദുർഗ്ഗ് എന്ന പേര് ഉണ്ടായതു തന്നെ. വൃത്താകൃതിയിലുള്ള കൊത്തളങ്ങളുള്ള ഈ കോട്ട ദൂരെ നിന്നു തന്നെ കാണാവുന്ന അത്ര വലുതാണ്. ഇക്കേരി രാജവംശത്തിലെ സോമശേഖര നായിക്ക് ആണ് ഈ കോട്ട നിർമ്മിച്ചത്. ഹോസ്ദുർഗ്ഗ് എന്ന സ്ഥലം നിത്യാനന്ദാശ്രം എന്ന 45 ഗുഹകൾ അടങ്ങുന്ന ആശ്രമം കോട്ടയോട് ചേർന്നു സ്ഥിതി ചെയ്യുന്നു.
ബേക്കൽ കോട്ട പോലെ തന്നെ ഹോസ്‌ദുർ‌ഗ് കോട്ടയും ഇക്കേരി രാജാക്കൻ‌മാരുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണെന്നു കരുതി വരുന്നു. ഇക്കേരി സോമശേഖര നായ്‌ക്കിന്റെ രാജകീയപ്രതാപം വെളിപ്പെടുത്തുന്നതാണ്‌ കോട്ടയിലെ ഭീമാകരങ്ങളായ വട്ടത്തൂൺ കൊത്തളങ്ങൾ[1]. സ്വയരക്ഷ ഉദ്ദേശിച്ചാണ്‌ കോട്ട പണിതതെന്നു വെളിപ്പെടുത്താനുതകുന്ന തെളിവാണിതെന്നും[2] ഒരഭിപ്രായം ഇതിനേക്കുറിച്ചുണ്ട്. ഇക്കേരി സേനാപതി സൂറപ്പ നായ്‌ക്ക് നീലേശ്വരം രാജ്യം ആക്രമിച്ചപ്പോൾ ഈ കോട്ടയിലാണത്രേ താവളമുറപ്പിച്ചത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ബേക്കൽ കോട്ടയും ഹോസ്‌ദുർഗ് കോട്ടയുമൊക്കെ പണി കഴിപ്പിച്ചത് ഡച്ചുകാരാണ്‌. ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകളും ഹോസ്‌ദുർഗ്‌ കോട്ടയും കോലത്തിരിയുടെ കാൽത്തു കെട്ടിയതാണെന്ന് സൗത്ത് കാനറാ ഡിസ്ട്രിക്റ്റ് മാന്വൽ ഒന്നാം വോള്യത്തിൽ സ്റ്റാറക് രേഖപ്പെടുത്തിയിരിക്കുന്നു. കോലത്തിരി രാജാവിന്റെ കീഴിൽ പയ്യന്നൂർ കഴകകാര്യങ്ങൾ നോക്കി നടത്തിയിരുന്ന കാഞ്ഞൻ എന്നു പേരായ ഒരു ഇടപ്രഭു കാഞ്ഞൻകാട് ഒരു കോട്ട സ്ഥാപിച്ച് ഭരണം നടത്തിയിരുന്നു[3]. കാഞ്ഞൻ‌കോട്ടയത്രേ പിന്നീട് കാഞ്ഞൻ‌കാട് ആയത്. ഈ കോട്ടയുടെ രണ്ടു കിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടച്ചേരി എന്ന സ്ഥലത്തായിരുന്നുവത്രേ കോട്ട നിർമ്മാണത്തിന്‌ നിയുക്തരായ തൊഴിലാളികൾ താമസിച്ചിരുന്നത്. ആ സ്ഥലം ഇന്നും കോട്ടച്ചേരി എന്നു തന്നെ അറിയപ്പെടുന്നു.

No comments:

Post a Comment